St Peters Kizhakke Puthan Pally. Peechanikkadu ( പീച്ചാനിക്കാട് സെന്‍റ് പീറ്റേഴ്സ് കിഴക്കെപുത്തന്‍പള്ളി )

St Peters Kizhakke Puthan Pally. Peechanikkadu ( പീച്ചാനിക്കാട് സെന്‍റ് പീറ്റേഴ്സ് കിഴക്കെപുത്തന്‍പള്ളി )

Malankara Jacobite Churches

“നീ പത്രോസാകുന്നു ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും” (വി.മത്തായി16:18). നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ മശിഹാതമ്പുരാന്‍റെ പരസ്യശുശ്രൂഷവേളയില്‍ ഫിലിപ്പിന്‍റെ കൈസര്യായിലെ തെരുവീഥിയില്‍വച്ച് പ്രഥമശിഷ്യനായ പത്രോസ് ഏറ്റുപറഞ്ഞ വിശ്വാസമാകുന്ന പാറമേല്‍ ക്രിസ്തുസഭ സ്ഥാപിതമായി. കാല്‍വരിയുടെ നെറുകയില്‍ നിന്നൊഴുകിയ രക്തവും വെള്ളവും രക്ഷയുടെ അടയാളമായിക്കണ്ടആയിരങ്ങള്‍ സകലവും ഉപേക്ഷിച്ച് ക്രൂശിന്‍റെ തണലില്‍ അഭയം തേടി. ആ തണല്‍ ലോകത്തിന്‍റെ നാനാഭാഗത്തും പടര്‍ന്നു പന്തലിച്ചു.അകത്തും പുറത്തും നിന്നുള്ള പാതാളഗോപുര പൈശാചിക ശക്തികള്‍ നഖശിഖാന്തം ആക്രമിച്ചിട്ടും നിരന്തരം പരിശ്രമിച്ചിട്ടും അതിനെ നശിപ്പിക്കുവാനോ തച്ചുടയ്ക്കുവാനോ കഴിഞ്ഞില്ല. കാരണം, സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ അതിന്‍റെ ഉടയവന്‍ പത്രോസിന് നല്‍കിയിരുന്നു. “നീ ഭൂമിയില്‍ കെട്ടുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തിലും അഴിഞ്ഞിരിക്കും” (വി.മത്തായി 16:19) എന്നും കര്‍ത്താവ് കല്പിച്ചിരുന്നു. അങ്ങനെ സഭയിലെ മുഴുവന്‍ ആടുകളെയും മേയിച്ചു ഭരിക്കുവാന്‍ വി.പത്രോസിനെ അധികാരപ്പെടുത്തി. മറ്റു ശിഷ്യന്മാരാലും പൗലോസ് ശ്ലീഹായാലുമെല്ലാം സ്ഥാപിക്കപ്പെട്ട സഭകള്‍ ഈ ഏക സഭയോട് സംയോജിപ്പിക്കപ്പെട്ടു. ക്രിസ്തുവര്‍ഷം 37-ല്‍ പരി.പത്രോസ് ശ്ലീഹ അന്ത്യോഖ്യായില്‍ തന്‍റെ സിംഹാസനം സ്ഥാപിച്ചു.

എ.ഡി 52-ല്‍ വി.തോമാശ്ലീഹ മലങ്കരയില്‍ ക്രിസ്തുസഭയ്ക്ക് അടിസ്ഥാനമിട്ടു. പ്രാരംഭകാലം മുതല്‍ തന്നെ മലങ്കര സഭ അന്ത്യോഖ്യാ സിംഹാസനവുമായി ബന്ധപ്പെട്ടും ഭരിക്കപ്പെട്ടും വളര്‍ന്നുവന്നു. ആ ശ്ലൈഹീക സിംഹാസനത്തിന്‍കീഴില്‍ ഏകസഭാതണലില്‍ നിലനില്‍ക്കുന്നത് അഭിമാനമായും സൗഭാഗ്യമായും നമ്മുടെ പിതാക്കന്മാര്‍ കരുതിയിരുന്നു. എ.ഡി 345-ല്‍ പരി. അന്ത്യോഖ്യാപാത്രിയര്‍ക്കീസിന്‍റെ നിയോഗമനുസരിച്ച് ക്നായിത്തോമയുടെ നേതൃത്വത്തില്‍ മലങ്കരയിലേക്കുള്ള ഒന്നാമത്തെ സിറിയന്‍ കുടിയേറ്റം നടന്നു. ഉറഹായുടെ യൗസേഫ് മെത്രാനും, കശ്ശീശ്ശന്മാരും, ശെമ്മാശ്ശന്മാരും ഉള്‍പ്പെടെ നാനൂറ് പേര്‍ ഈ കൂട്ടത്തില്‍ മലങ്കരയില്‍ എത്തി. അന്നത്തെ ഭരണാധികാരിയായിരുന്ന ചേരമാന്‍ പെരുമാള്‍ അവരെ സ്വീകരിക്കുകയും കൊടുങ്ങല്ലൂരില്‍ ഭൂമി അനുവദിച്ച് നല്‍കുകയും ചെയ്തു. അന്നു മുതല്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ സുറിയാനിക്കാര്‍’ എന്നറിയപ്പെടാന്‍ തുടങ്ങി. കാലക്രമേണ കച്ചവടം ലാക്കാക്കി മുഹമ്മദീയരും ഇവിടെ കുടിയേറിപ്പാര്‍ത്തു. മുഹമ്മദീയരും ക്രിസ്ത്യാനികളും തമ്മിലുണ്ടായ കലഹങ്ങളെത്തുടര്‍ന്ന് ക്രിസ്ത്യാനികള്‍ പറവൂര്‍, ആലങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പാലായനം ചെയ്തു. കുറെപ്പേര്‍ ജലമാര്‍ഗ്ഗം അങ്കമാലിയിലും എത്തിച്ചേര്‍ന്നു. അങ്കമാലിയിലേക്ക് വന്നവര്‍ അന്ന് നാടുവാണിരുന്ന മങ്ങാട്ടുപ്രഭുവിനെ കണ്ട് തങ്ങളുടെ കഷ്ടതകളെക്കുറിച്ച് പരാതി ബോധിപ്പിച്ചപ്പോള്‍ പ്രഭു തന്‍റെ അധികാരസീമയില്‍പെട്ട ‘മങ്ങാട്ടൂര്‍’ അവര്‍ക്ക് അനുവദിച്ചുകൊടുത്തു. ആരാധനയ്ക്കായി ഒരു പള്ളി പണിയുവാനും അനുവാദം നല്‍കി. അങ്ങനെ എ.ഡി 409-ല്‍ കുടപ്പനയോലയും കാട്ടുവള്ളികളും ഉപയോഗിച്ച് വി.ദൈവമാതാവിന്‍റെ നാമത്തില്‍ പണിതീര്‍ത്ത പുണ്യപുരാതന ദൈവാലയമാണ് നമ്മുടെയെല്ലാം മാതൃദൈവാലയമായ അങ്കമാലി സെന്‍റ്മേരീസ് യാക്കോായ സുറിയാനി പള്ളി (സുനോറോ കത്തീഡ്രല്‍). എ.ഡി 345-ല്‍ മാര്‍ യൗസേഫ് മെത്രാന്‍ മുതല്‍ 16-ാം നൂറ്റാണ്ട്വരെ മലങ്കരയില്‍ വന്ന പിതാക്കന്മാരെല്ലാം അങ്കമാലി ആസ്ഥാനമാക്കിയാണ് മലങ്കര സുറിയാനി സഭയെ നയിച്ചിരുന്നത്.

16- നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് ആധിപത്യത്തിന്‍ കീഴില്‍ അമര്‍ന്ന സുറിയാനി സഭയ്ക്ക് ഏറെ പീഢനങ്ങള്‍ സഹിക്കേണ്ടതായി വന്നു അങ്കമാലി പള്ളി പറങ്കികള്‍ കൈയ്യേറ്റം ചെയ്തതിനാല്‍ അന്നത്തെ മെത്രാനായിരുന്ന മോര്‍ അബ്രഹാം സ്വതന്ത്രമായി താമസിക്കു70ന്നതിനും റമ്പാന്മാരെ താമസിപ്പിച്ച് പഠിപ്പിക്കുന്നതിനുമായി അങ്കമാലി പള്ളിയുടെ കിഴക്ക് ഭാഗത്ത് സെന്‍റ് ഹോര്‍മിസിന്‍റെ നാമത്തില്‍ ഒരു പള്ളി പണിതു. ആ പിതാവ് 1597-ല്‍ കാലം ചെയ്ത് അവിടെ കബറടക്കപ്പെട്ടു. പിന്നീട് മലങ്കര സഭ അര്‍ക്കദിയാക്കോന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. അര്‍ക്കദിയാക്കോന്മാരുടെ ആസ്ഥാനവും അങ്കമാലി ആയിരുന്നു.

പോര്‍ച്ചുഗീസ് ആധിപത്യത്തിന്‍ കീഴില്‍ അമര്‍ന്ന് പീഢനങ്ങള്‍ സഹിക്കേണ്ടിവന്ന പരിശുദ്ധസഭ ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് സത്യത്തിലൂടെ പറങ്കിനുകം കുടെഞ്ഞറിഞ്ഞ് സത്യവിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാന്‍ കാണിച്ച ധീരതയും സഹനവും ആരെയും രോമാഞ്ചമണിയിക്കുന്ന ചരിത്രസത്യങ്ങളത്രേ. എ.ഡി 1653-ല്‍ നടന്ന ആ സഹനസമരത്തിന് സഭയ്ക്ക് നേതൃത്വം കൊടുത്തവരില്‍ പ്രമുഖരായ മോര്‍ ഗീവര്‍ഗ്ഗീസ് അര്‍ക്കദിയാക്കോനും (അങ്കമാലി പള്ളിയില്‍ കബറടങ്ങിയിരിക്കുന്നു) ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരും നമ്മുടെ പൂര്‍വ്വപിതാക്കന്മാരാണ്.

പോര്‍ച്ചുഗീസുകാരുടെ കുത്സിതതന്ത്രങ്ങളാല്‍ സഭ രണ്ടായി വിഭജിക്കപ്പെടുകയും മങ്ങാട്ടു തമ്പുരാന്‍റെ മദ്ധ്യസ്ഥതയില്‍ പള്ളികള്‍ പങ്കുവയ്ക്കപ്പെടുകയും ചെയ്തപ്പോള്‍ കിഴക്കേ പള്ളി ‘റോമാ’ക്കാര്‍ക്കും ചെറിയപള്ളി യാക്കോബായക്കാര്‍ക്കും ലഭിച്ചു. അകപ്പറമ്പ് പള്ളി യാക്കോബായക്കാര്‍ക്ക് നല്‍കുകയും പകരം അടുത്ത് തന്നെ പള്ളി പണിയുന്നതിന് കത്തോലിക്കര്‍ക്ക് സ്ഥലം അനുവദിച്ച് കൊടുക്കുകയും ചെയ്തു. അങ്കമാലി പള്ളിയും അകപ്പറമ്പ് പള്ളിയും ഒരിടവകയായി വളരെക്കാലം നിലനിന്നിരുന്നു. അദ്ധ്വാനശീലരും കൃഷി പ്രധാന ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചവരുമായ ഇടവക ജനങ്ങള്‍ക്ക് ജീവസന്ധാരണത്തിനായി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പരിസരപ്രദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കേണ്ടതായി വന്നു. ആത്മീയദിഷ്ടതിയില്‍ തീഷ്ണതയുള്ളവരും ആചാരാനുഷ്ഠാനങ്ങളില്‍ തല്‍പരരുമായ നമ്മുടെ പൂര്‍വ്വികര്‍ക്ക് അവര്‍ ചെന്നു ചേര്‍ന്ന പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ അനിവാര്യമായിത്തീര്‍ന്നു. അങ്ങനെ അങ്കമാലി പള്ളിയില്‍ നിന്നും ഇടവക തിരിഞ്ഞ് എ.ഡി 1873-ല്‍ സ്ഥാപിതമായതാണ് ഇന്നത്തെ മഞ്ഞപ്ര സെന്‍റ്.ജോര്‍ജ്ജ് പള്ളി. അതിനു മുന്‍കൈ എടുത്ത പ്രമുഖരില്‍പ്പെട്ട കൂരന്‍താഴത്തുപറമ്പില്‍ ബഹു. പൗലോസ് കത്തനാരോടൊപ്പം ഈ പ്രദേശത്തെ വിശ്വാസികളും മൂന്ന് വര്‍ഷക്കാലം ആ പള്ളിയില്‍ ഇടവക ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പീച്ചാനിക്കാട് പ്രദേശം അങ്കമാലിയില്‍ നിന്നും അധികം ദൂരെയല്ലെന്നിരുന്നാലും യാത്രാ സൗകര്യത്തിന്‍റെ അപര്യാപ്തതയും ഇരുദേശത്തിനുമിടയ്ക്കുകൂടി ഒഴുകുന്ന മംഗലത്താഴം-മാഞ്ഞാലി തോട് കടത്ത്വഞ്ചി ഉപയോഗിച്ച് മാത്രം മറുകരെയെത്താനുമുള്ള പ്രയാസങ്ങളും സ്വന്തം നാട്ടില്‍ ഒരു പള്ളി സ്വപ്നം കാണുവാന്‍ നമ്മുടെ പൂര്‍വ്വികരെ പ്രേരിപ്പിച്ചു.

ഭാരതം സ്വതന്ത്രയാകുന്നതിന് മുമ്പുള്ള കാലഘട്ടം സാധാരണ ജനവിഭാഗത്തിന് ഏറെ കഷ്ടതകളും പ്രയാസങ്ങളും നിറഞ്ഞതായിരുന്നു. അന്നത്തെ തിരുവിതാംകൂറിന്‍റെ
വടക്കേയറ്റത്ത് ആലങ്ങാട് താലൂക്കില്‍ ഉള്‍പ്പെട്ട പീച്ചാനിക്കാട് ഗ്രാമവും പരിസരഗ്രാമങ്ങളും 71 ശതോത്തര രജതജൂിലി സ്മരണികയില്‍ വര്‍ണ്ണിച്ചിട്ടുള്ളതുപോലെ പേരിനെ അന്വര്‍ത്ഥമാക്കുംവിധം ‘മുള്ളും മുരടും മൂര്‍ഖന്‍ പാമ്പും കല്ലും കരടും കാഞ്ഞിരക്കുറ്റിയും’ എന്ന പഴമൊഴിയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ പാറക്കെട്ടുകളും, ഇല്ലിമുളംകാടുകളും, ഇഞ്ചിപ്പുല്‍മേടുകളും, ഇടവഴികളും, നീര്‍ച്ചോലകളും, മയിലാടുംപാറകളും, പുലിക്കല്ലും, പന്നിത്തടവും, കാട്ടുചിറയും, പുളിവനവും ഉള്‍പ്പെട്ട പ്രദേശങ്ങള്‍. കാളയും കലപ്പയും കൈക്കോട്ടുമായി പുലരും മുമ്പേ മണ്ണിനോട് മല്ലടിക്കുന്ന അധ്വാനശീലരായ മനുഷ്യര്‍. വൈയ്ക്കോല്‍ മേഞ്ഞ കൊച്ചുകൊച്ചു കൂരകളിലാണ് അധിവാസം. ഈ പശ്ചാത്തലത്തിലാണ് മേല്‍പ്പറഞ്ഞ സ്വപ്നം എന്നോര്‍ക്കുമ്പോള്‍ നമ്മുടെ പൂര്‍വ്വീകരുടെ നിശ്ചയദാര്‍ഢ്യത്തിനും, സത്യവിശ്വാസത്തിനും, ആരാധനാദിതാല്‍പര്യങ്ങള്‍ക്കും മുമ്പില്‍ ആര്‍ക്കാണ് ശിരസ്സ് നമിക്കാതിരിക്കാന്‍ കഴിയുക.


ഇന്ന് എം.സി. റോഡും എന്‍.എച്ച് 47 ഉം സന്ധിക്കുന്ന അങ്കമാലി പട്ടണത്തിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് പീച്ചാനിക്കാട് ഗ്രാമവും സെന്‍റ്. പീറ്റേഴ്സ് പള്ളിയും സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്‍റെ കിഴക്കുഭാഗത്തുകൂടി കൊച്ചി-മംഗലാപുരം റെയില്‍പാത നിര്‍മ്മിച്ചപ്പോള്‍ ഈ ഗ്രാമം രണ്ടായി വിഭജിക്കപ്പെട്ടു. റെയില്‍പാത മറികടന്ന് യാത്ര ചെയ്യേണ്ടിവന്നത് ഗ്രാമത്തിന്‍റെയും അനുന്ധഗ്രാമങ്ങളുടെയും പുരോഗതിയ്ക്ക് വിഘാതം സൃഷ്ടിച്ചു. എന്നാല്‍ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേയ്ക്കുള്ള കുതിച്ചു ചാട്ടത്തിന്
നാന്ദി കുറിച്ചുകൊണ്ട് 2014 ആഗസ്റ്റ് 25-ാം തീയതി റയില്‍വേ മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടനം നടന്നു. അങ്ങനെ ഒരു ജനതയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു. അങ്കമാലി പട്ടണത്തില്‍ നിന്നും തൃശ്ശൂര്‍ റൂട്ടില്‍ മൂന്ന് കി.മി.സഞ്ചരിച്ച് എളവൂര്‍ കവലയില്‍ നിന്നും പടിഞ്ഞാറ് പുളിയനം റോഡില്‍ റെയി ല്‍വേ മേല്‍പ്പാലത്തിലൂടെ 1 കി.മി. സഞ്ചരിച്ചാല്‍ പള്ളിയില്‍ എത്തിച്ചേരാം.

സ്വന്തം നാട്ടില്‍ ഒരു പള്ളി സ്വപ്നം കണ്ട നമ്മുടെ പൂര്‍വ്വികര്‍ അത് എവിടെ പണിയണമെന്നും വളരെ ആലോചിച്ച് തീരുമാനം എടുത്തതായി
നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും അങ്കമാലി പള്ളിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള അയല്‍ഗ്രാമങ്ങളില്‍ മറ്റൊരു യാക്കോായ പള്ളി അന്ന് ഉണ്ടായിരുന്നില്ല പീച്ചാനിക്കാട് ഗ്രാമത്തോട് ചേര്‍ന്നുകിടക്കുന്ന മങ്ങാട്ടുകര, കരയാംപറമ്പ്, കറുകുറ്റി, ആഴകം, മാമ്പ്ര, പുളിയനം പ്രദേശങ്ങളില്‍ വസിച്ചിരുന്ന നമ്മുടെ വിശ്വാസികള്‍ക്ക് വന്നു ചേരുവാന്‍ സൗകര്യപ്രദമായ ഒരു സ്ഥലത്തായിരിക്കണം പള്ളി സ്ഥാപിക്കേണ്ടതെന്ന് പൂര്‍വ്വപിതാക്കന്മാര്‍ തീരുമാനിക്കുകയും അതിന് യോജിച്ചസ്ഥലമായി ഉദ്ദേശം മദ്ധ്യഭാഗമായിവരുന്ന പീച്ചാനിക്കാടിന്‍റെ കിഴക്കെഭാഗം തെരഞ്ഞെടുക്കുകയും ചെയ്തു.

route

പില്‍ക്കാലത്ത് നമ്മുടെ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തായി സെന്‍റ്. ജോര്‍ജ്ജ് താബോര്‍ പള്ളി സ്ഥാപിതമായതോടെ ഈ ദൈവാലയം പീച്ചാനിക്കാട് ‘കിഴക്കെപള്ളി’ എന്നും ‘താഴത്തെ പള്ളി’ എന്നും അറിയപ്പെടാന്‍ തുടങ്ങി. നമ്മുടെ പൂര്‍വ്വികര്‍ 3 വര്‍ഷക്കാലം ഇടവക ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മഞ്ഞപ്ര സെന്‍റ് ജോര്‍ജ്ജ് പള്ളി ‘പുത്തന്‍പള്ളി’ എന്നാണ് അറിയപ്പെട്ടിരുന്നത്. (ഇന്നും ആ പേരില്‍തന്നെ അറിയപ്പെടുന്നു) പീച്ചാനിക്കാട് പുതിയ പള്ളി നിര്‍മ്മിച്ചപ്പോള്‍ ‘പുത്തന്‍ പള്ളി’ എന്ന വിശേഷണം നമുക്കും പിതാക്കന്മാര്‍ അനുവദിച്ചു തന്നു. അങ്ങനെ നമ്മുടെ പള്ളി, പീച്ചാനിക്കാട് സെന്‍റ് പീറ്റേഴ്സ് കിഴക്കെ പുത്തന്‍ പള്ളി എന്ന പേരില്‍ അറിയപ്പെട്ടു. വില്ലേജ് ഓഫീസ് രേഖകളിലും പള്ളിനാള്‍വഴി ബുക്കിലും ഈ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരി.പത്രോസിന്‍റെ പിന്‍ഗാമിയായി അപ്പോസ്തോലിക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളിയ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ 1876-ല്‍ മലങ്കരയില്‍ ശ്ലൈഹികസന്ദര്‍ശനം നടത്തി മുളന്തുരുത്തിയില്‍ അല്പകാലം താമസിച്ചിരുന്നു. നമ്മുടെ പൂര്‍വ്വികരായ ഇന്നാട്ടിലെ സത്യവിശ്വാസികള്‍ കൂരന്‍താഴത്തുപറമ്പില്‍ ബഹു.പൗലോസ് കത്തനാരുടെയും, കൂരന്‍ ബഹു. ഇട്ടീര കത്തനാരുടെയും നേതൃത്വത്തില്‍ പരിശുദ്ധ പിതാവിന്‍റെ സന്നിധിയില്‍ സങ്കടം പറഞ്ഞ് ആവശ്യം ഉണര്‍ത്തിച്ചപ്പോള്‍ ബാവ സന്തോഷപൂര്‍വ്വം കല്‍പ്പിച്ച് ദനഹാപെരുന്നാള്‍ ദിനമായ ജനുവരി 6-ാം തീയതി വാഴ്ത്തി അനുഗ്രഹിച്ച് കൊടുത്തയച്ച കല്ല് അടിസ്ഥാനമാക്കി 1876 ഫെബ്രുവരി 14-ന് (കൊല്ലവര്‍ഷം 1051 കുംഭം 1) ഈ പള്ളിയുടെ ശിലാസ്ഥാപനം നടത്തി. പരിശുദ്ധ പിതാവ് മറ്റ് ഏതാനും പള്ളികള്‍ക്കും ശില വാഴ്ത്തി നല്‍കിയതായും ആ പളളികളെല്ലാം തന്നെ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലാണ് പിതമായിട്ടുള്ളതെന്നും ചരിത്ര രേഖകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1876 മിഥുനം 15,16,17 തീയതികളില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ വിളിച്ചുകൂട്ടിയ ചരിത്ര പ്രസിദ്ധമായ സുന്നഹദോസിനോടനുബന്ധിച്ച് നടന്ന പള്ളി പ്രതിപുരുഷ യോഗത്തില്‍ പീച്ചാനിക്കാട് സെന്‍റ് പീറ്റേഴ്സ് പള്ളിയെ പ്രതിനിധീകരിച്ച് സ്ഥാപക വികാരിയായ കൂരന്‍ താഴത്തുപറമ്പില്‍ ബഹു. പൗലോസ് കത്തനാര്‍, തേലപ്പിള്ളി ഇട്ടീരവര്‍ഗ്ഗീസ്, പൂവ്വന്ത്ര വര്‍ക്കിയൗസേപ്പ് എന്നിവര്‍ പങ്കെടുത്ത് ഒപ്പ് വെച്ചിട്ടുണ്ട്. (സുറിയാനി സഭ-ചരിത്രവും വിശ്വാസസത്യങ്ങളും – പേജ് 228, കണിയാമ്പറമ്പില്‍ കുര്യന്‍ കോര്‍ എപ്പിസ്കോപ്പ) ഈ സുന്നഹദോസില്‍ 103 പള്ളികളില്‍ നിന്നായി 130 പട്ടക്കാരും 144 അത്മായക്കാരും സംബന്ധിച്ചിരുന്നു.

പള്ളിയുടെ പ്രധാന ത്രോണോസ് പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലും വടക്കുവശത്തെ ത്രോണോസ് വി.ദൈവമാതാവിന്‍റെയും മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെയും നാമങ്ങളിലും തെക്കുവശത്തെ ത്രോണോസ് സുവിശേഷകനായ വി.യോഹന്നാന്‍ ശ്ലീഹായുടെ നാമത്തിലും സ്ഥാപിതമായിരിക്കുന്നു. ആരംഭത്തില്‍ പള്ളി വൈയ്ക്കോല്‍ മേഞ്ഞതായിരുന്നു. 25 വര്‍ഷത്തോളം ആ നില തുടര്‍ന്നു എന്നത് ഇടവക ജനങ്ങളുടെ സാമ്പത്തിക പരാധീനതയെ കാണിക്കുന്നു.